Header Ads

  • Breaking News

    കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി; പിടിയിലായത് വാഹനം മോഷ്ടിക്കാന്‍ശ്രമിക്കുന്നതിനിടെ





    കഴിഞ്ഞ ദിവസം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷിനെയാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ഇയാളെ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് പിടികൂടിയത്.പ്രദേശത്ത് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ വിനീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

    സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ വിനീഷ് മംഗലാപുരത്തേക്ക് ട്രെയിന്‍ കയറിയതായി കണ്ടെത്തിയിരുന്നു. മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ ധര്‍മസ്ഥലയില്‍ വച്ച് വണ്ടിയിലെ ഇന്ധനം തീര്‍ന്നു. ഇവിടെ നിന്ന് മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെയാണ് പിടിയിലായത്.

    പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം ധര്‍മ സ്ഥലയിലേക്ക് തിരിച്ചിട്ടുണ്ട്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.

    റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി നേരത്തെ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് 21 കാരിയായ ദൃശ്യയെ വിനീഷ് വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുട്ടിയെ വിളിച്ചുണര്‍ത്തി പലവട്ടം കുത്തുകയായിരുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad