കണ്ണൂരിൽ നാളെ മുതൽ ഓണം ഫെയർ
ഡി.ജെ അമ്യൂസ്‌മെന്റ് അവതരിപ്പിക്കുന്ന ഓണം ഫെയർ കണ്ണൂർ പോലീസ് മൈതാനിയിൽ വെള്ളിയാഴ്ച ആരംഭിക്കും. യൂറോപ്യൻ നഗരം പുനരാവിഷ്കരിക്കുന്നതാണ് ഫെയറിന്റെ സവിശേഷത. ലണ്ടൻ ബ്രിഡ്ജ്, യൂറോപ്യൻ സ്ട്രീറ്റ് എന്നിവയുടെ മാതൃക, വിൽപ്പന സ്റ്റാളുകൾ, ഫുഡ് കോർട്ട്, വിനോദ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നുണ്ട്.
ആഗസ്ത് 5 മുതൽ സെപ്റ്റംബർ 18 വരെയാണ് ഓണം ഫെയർ. 80 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ പതിനൊന്ന് മണി മുതൽ രാത്രി ഒൻപതര വരെയാണ് പ്രവേശന സമയം.
ليست هناك تعليقات
إرسال تعليق