കുടയത്തൂരിലെ ഉരുൾപൊട്ടൽ : മരണം രണ്ടായി
ഇടുക്കി തൊടുപുഴ കുടയത്തൂരിലെ ഉരുൾപൊട്ടലിലകപ്പെട്ട കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാല് വയസുള്ള ദേവാനന്ദ് എന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കുടയത്തൂർ സംഗമം ജംഗ്ഷന് സമീപം താമസിക്കുന്ന ചിറ്റടിച്ചാലിൽ സോമൻ എന്നയാളുടെ വീടിന് മുകളിലേക്ക് പുലർച്ചെ മൂന്നിന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇദേഹത്തിന്റെ ചെറുമകനാണ് മരിച്ച ദേവാനന്ദ്. സോമന്റെ മാതാവ് തങ്കമ്മയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
മണ്ണിനടിയിൽ അകപ്പെട്ട സോമന്, ഭാര്യ ഷിജി, മകൾ ഷിമ എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ليست هناك تعليقات
إرسال تعليق