വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ണൂരില്‍ ചിത്രകലാ അധ്യാപകന്‍ അറസ്റ്റില്‍
കണ്ണൂര്‍:
വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചിത്രകലാ അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ പാവന്നൂര്‍മൊട്ട പഴശ്ശിയിലെ സതീശനെ (50) യാണ് വളപട്ടണം എസ്‌ഐ രേഷ്മയും സംഘവും അറസ്റ്റ് ചെയ്തത്.
മൂന്ന് പെണ്‍കുട്ടികളാണ് ഇയാള്‍ക്കെതിരേ മയ്യില്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം മയ്യില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. വളപട്ടണം വനിതാ എസ്‌ഐക്ക് കേസ് കൈമാറുകയും ചെയ്തു.
ليست هناك تعليقات
إرسال تعليق