‘ഗോവധക്കാരെ കൊല്ലുന്നവര്‍ക്ക് ജാമ്യം തരപ്പെടുത്തും’; ഇതുവരെ അഞ്ച് പേരെ കൊന്നെന്ന് ബിജെപി മുന്‍ എംഎല്‍എ
രാജസ്ഥാനില്‍ വിവാദ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. രാജ്യത്ത് പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും ഇതുവരെ തങ്ങള്‍ അഞ്ച് പേരെ കൊന്നെന്നുമാണ് ബിജെപി മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ പറഞ്ഞത്. വിവാദ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
2017ലും 2018ലുമാണ് ഇവയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. പെഹ്ലുഖാന്റെയും രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണ് രണ്ടെണ്ണമെന്ന് പറഞ്ഞ ബിജെപി നേതാവ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ പേര് പുറത്തുവിട്ടില്ല. ഗോവധക്കാരെ കൊല്ലുന്നവര്‍ക്ക് തങ്ങള്‍ സംരക്ഷണം നല്‍കുമെന്നും അവര്‍ക്ക് ജാമ്യം വാങ്ങി നല്‍കുമെന്നും മുന്‍ എംഎല്‍എ പറഞ്ഞു.
അതേ സമയം പ്രസംഗത്തെ തള്ളി ബിജെപി രംഗത്തെത്തി. മുന്‍ എംഎല്‍എയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും ബിജെപി അല്‍വാര്‍ യൂണിറ്റ് വ്യക്തമാക്കി. പ്രസംഗത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം ആഹ്വാനം ചെയ്തതിന് പൊലീസ് കേസെടുത്തു.

ليست هناك تعليقات
إرسال تعليق