Header Ads

  • Breaking News

    ഇരിട്ടി നഗരസഭാ കൗൺസിൽ ഹോളിന്റെയും അനുബന്ധ ഓഫീസുകളുടേയും ഉദ്ഘാടനം നാളെ




    ഇരിട്ടി: ഇരിട്ടി നഗരസഭക്കായി പുതുതായി നിർമ്മിച്ച കൗൺസിൽ ഹോളിന്റെയും അനുബന്ധ ഓഫീസുകളുടേയും ഉദ്ഘാടനം 13 ന് ശനിയാഴ്ച നടക്കുമെന്ന് ചെയർപേഴ്‌സൺ കെ. ശ്രീലത പത്രസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തിൽ നിന്നും നഗരഭരണത്തിലേക്ക് മാറിയ ശേഷം സ്ഥലപരിമിതി മൂലം വീർപ്പ് മുട്ടുന്ന ഇരിട്ടി നഗരസഭയ്ക്ക് ഏറെ ആശ്വാസമാണ് പുതിയ കൗൺസിൽ ഹാളും അനുബന്ധ ഓഫീസുകളും. ശനിയാഴ്ച്ച് വൈകിട്ട് 4.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ കൗൺസിൽ ഹോളിന്റെ ഉദ്ഘാടനം നിർവഹിക്കും. അനുബന്ധ ഓഫീസുകളുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യൻ നിർവഹിക്കും. ചടങ്ങിൽ സണ്ണിജോസഫ് എം എൽ എ അധ്യക്ഷതവഹിക്കും. നഗരസഭയുടെ 2019-20, 21-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 52ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൗൺസിൽ ഹോളിന് പുറമേ വികസനം, പൊതുമരാത്ത്, ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റികൾക്കാണ് പുതിയ കെട്ടിടത്തിൽ സൗകര്യം ഒരുക്കുക. പത്ര സമ്മേളനത്തിൽ ചെയർപേഴ്‌സന് പുറമെ വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, സ്റ്റാന്റിംങ് കമ്മിറ്റി അധ്യക്ഷൻമാരായ കെ.സുരേഷ്, എ.കെ. രവീന്ദ്രൻ, കെ. സോയ, കൗൺസിലർമാരായ പി.ബഷീർ, വി.പി. അബ്ദുൾ റഷീദ്, യു.കെ.ഫാത്തിമ, സി. ബിന്ദു, പി. സീനത്ത്. അസി.എഞ്ചിനീയർ കെ. സ്വരൂപ്, സൂപ്രണ്ട് കെ.സി. ദീപ എന്നിവരും പങ്കെടുത്തു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad