Header Ads

  • Breaking News

    സ്കൂൾ ബസിൻ്റെ അടിയിൽ കിടന്ന് ജോലി ചെയ്യവെ ബസ് മുന്നോട്ട് നീങ്ങി വർക്ക്ഷോപ്പിലെ ഇലക്ട്രീഷന് ദാരുണാന്ത്യം





    ചക്കരക്കൽ: സ്കൂൾ ബസിൻ്റെ അടിയിൽ കിടന്ന് ജോലി ചെയ്യവെ ബസ് മുന്നോട്ട് നീങ്ങി വർക്ക്ഷോപ്പിലെ ഇലക്ട്രീഷൻ മരിച്ചു.

    ചൂളയിലെ ടി.പി. ഇലക്ട്രിക്കൽ ഷോപ്പിലെ തൊഴിലാളി ജിബിൻ ദേവ് (30) ആണ് മരിച്ചത്.

    ബുധൻ രാത്രി 7 മണിക്കാണ് സംഭവം. ഉടൻ തന്നെ ഇതു വഴി വന്ന ചക്കരക്കൽ പോലീസിൻ്റെ വാഹനത്തിൽ ചക്കരക്കൽ ഗവ.ആശുപത്രിയിലും തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    ജോലിക്കിടെ ബസ് മുന്നോട്ട് നീങ്ങുകയും ജിബിനിൻ്റെ ശരീരത്തിൽ കൂടി കയറുകയുമായിരുന്നു ചക്കരക്കൻ ചൂളയിലെ കിഴക്കെ കണ്ണോത്ത് ഹൗസിൽ ദേവൻ, വനജ ദമ്പതികളുടെ മകനാണ് ജിബിൻ ദേവ്. വർഷ ഏക സഹോദരിയാണ്. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad