Header Ads

  • Breaking News

    ഓൺലൈൻ അല്ല; ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഇനി ഓഫീസുകളിൽ; 22 മുതൽ ആരംഭിക്കും



    മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഈ മാസം 22 മുതൽ ബന്ധപ്പെട്ട ഓഫീസുകളിൽ നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഇതുവരെ നടത്തിയിരുന്നത്. 

    അപേക്ഷകർ ഓഫീസിൽ ഹാജരാകാതെ ഓൺലൈനായി ലേണേഴ്‌സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണമാണ് നേരത്തെ വകുപ്പ് ഒരുക്കിയിരുന്നത്. ഈ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഓൺലൈൻ ടെസ്റ്റ് അവസാനിപ്പിക്കുന്നത്. 

    ഓഗസ്റ്റ് 22 മുതൽ ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്തിരിക്കുന്ന അപേക്ഷാർഥികൾ അതതു ദിവസമോ അല്ലെങ്കിൽ എസ്എംഎസ് ആയി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്ക് ചെയ്ത ഓഫീസുകളിൽ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ജെആർടിഒ, ആർടിഒമാരുമായി  ബന്ധപ്പെടണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad