ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തണം; ലിംഗ സമത്വത്തിനായി പുതിയ നിർദേശം
ലിംഗസമത്വം ഉറപ്പാക്കാൻ പുതിയ കരട് നിർദേശവുമായി പാഠ്യപദ്ധതി പരിഷ്കരണ സമിതി. സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്നാണ് നിർദേശം. ആൺ പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ, ജെന്‍റർ യൂണിഫോം ഇതിന് പിന്നാലെയാണ് ലിംഗസമത്വം ഉറപ്പാക്കാൻ പുതിയ നിർദേശം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കുന്നത് ചർച്ചയാക്കണം എന്നാണ് പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരണ സമിതിയുടെ ചർച്ചക്കായുള്ള കരട് റിപ്പോർട്ടിലെ നിർദേശം. സമിതി കരട് റിപ്പോർട്ടിന്മേൽ ചർച്ച ചെയ്താണ് അന്തിമ റിപ്പോർട്ട് സർക്കാരിന് നൽകുക.
ليست هناك تعليقات
إرسال تعليق