Header Ads

  • Breaking News

    കല്ല്യാശ്ശേരി ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക്കിൽ കോഴ്‌സുകൾ;അപേക്ഷ ക്ഷണിച്ചു



    ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള കല്ല്യാശ്ശേരി ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജ്  ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, പിജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എഞ്ചിനീയറിങ്ങ് എന്നീ കോഴ്സുകളിലേക്ക് ജൂലൈ 30 വരെ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്ടസും 150 രൂപ നേരിട്ടടച്ചാൽ ഓഫീസിൽ നിന്നും ജൂലൈ 30 വരെ ലഭിക്കും.അപേക്ഷ ഫോറം ഐ എച്ച്  ആർ ഡിയുടെ www.ihrd.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോൺ: 0497 2780287.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad