നിയന്ത്രണം വിട്ട ടിപ്പർ ലോറി വീട്ടുമതിലും ഗേറ്റും തകർത്തു.
തളിപ്പറമ്പ് : നിയന്ത്രണം വിട്ട ടിപ്പർ ലോറി വീട്ടുമതിലും ഗേറ്റും തകർത്തു. പൂമംഗലത്തെ എ.വി. വാസുദേവന്റെ വീട്ടുമതിലാണ് തകർന്നത്. പൂമംഗലം സ്കൂളിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
കാഞ്ഞിരങ്ങാട് ഭാഗത്തുനിന്ന് വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മതിലിലിടിച്ച് വാഹനം നിന്നതിനാൽ വലിയ അപകടം ഒഴിവായി.
ليست هناك تعليقات
إرسال تعليق