കാറിൽ ഒളിപ്പിച്ചു കടത്തിയ മയക്കുമരുന്നുമായി കണ്ണൂർ സ്വദേശി ഉൾപ്പടെ മൂന്നു പേർ പിടിയിൽ
കൊച്ചി: അരൂരിൽ കാറിൽ ഒളിപ്പിച്ചു കടത്തിയ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. നീലഗിരി ഒന്നച്ചാൽ സ്റ്റെഫിൻ (25), കണ്ണൂർ കൊഴുമൽ അഖിൽ (25) കാസർഗോഡ് ഇളമച്ചി മുഹമ്മദ് റസ്താൻ (27)എന്നിവരാണ് പിടിയിലായത്.
ദേശീയപാതയിൽ വച്ച് അരൂർ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. 180 ഗ്രാം എംഡിഎംഎ, 60 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്.
പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും
.jpg)
ليست هناك تعليقات
إرسال تعليق