Header Ads

  • Breaking News

    സ്വയംതൊഴിൽ വായ്പാ പദ്ധതി;അപേക്ഷ ക്ഷണിച്ചു



    സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതിക്കു കീഴിൽ വായ്പ അനുവദിക്കാനായി ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ പരമാവധി വായ്പ അനുവദിക്കും. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. .നാല് ശതമാനം മുതൽ ഒമ്പത് ശതമാനം വരെ പലിശ നിരക്കിൽ വായ്പാ തുക 36 മാസം മുതൽ 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. വായ്പാ തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താൽപര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497-2705036, 9400068513.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad