Header Ads

  • Breaking News

    സ്‌കൂളിലേക്ക് രാവിലെ വീട്ടില്‍ നിന്നും വാനില്‍ പുറപ്പെട്ട പതിനൊന്നുകാരിയെ കാണാനില്ല. ഒടുവില്‍ കണ്ടെത്തിയത് കാമുകനൊപ്പം തിയറ്ററില്‍.


     കണ്ണൂര്‍ സിറ്റി സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. മണിക്കൂറുകളോളം അധ്യാപകരും കണ്ണൂര്‍ സിറ്റി പോലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തിയേറ്ററില്‍ നിന്ന് കാമുകനൊപ്പം കണ്ടെത്തിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാര്‍ഥിനി പോയത്. താന്‍ സ്വന്തമായി വളര്‍ത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കാമുകിയെ തപ്പി പതിനാറുകാരന്‍ കണ്ണൂരിലെത്തിയത്. തിങ്കളാഴ്ച രാത്രി വിദ്യാര്‍ഥിനി ക്ലാസിലെ മേല്‍നോട്ടമുള്ള അധ്യാപികയ്ക്ക് പനിയാണ് നാളെ ലീവായിരിക്കുമെന്ന് മെസേജ് അയച്ചിരുന്നു. എന്നാല്‍, രാവിലെ വിദ്യാര്‍ഥിനി സാധാരണ സ്‌കൂളില്‍ പോകുന്നതുപോലെ വീട്ടില്‍ നിന്ന് ഇറങ്ങി. സ്‌കൂളിന്റെ മുന്നില്‍ ഇറങ്ങി.
    തുടര്‍ന്ന് സ്‌കൂളിന് മുന്നില്‍ കാത്തുനിന്ന പതിനാറുകാരനൊപ്പം തിയറ്ററിലേക്ക് പോയി. സഹപാഠി സ്‌കൂളിന് മുന്നില്‍ വെച്ച്‌ പെണ്‍കുട്ടിയെ കണ്ടകാര്യം അധ്യാപികയെ അറിയിച്ചു. ഇക്കാര്യം വാന്‍ ഡ്രൈവറുമായി സംസാരിച്ചപ്പോള്‍ കുട്ടി രാവിലെ വാനില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതോടെ ആശങ്കയിലായ അധ്യാപകര്‍ പെണ്‍കുട്ടിയുടെ വീട്ടിലും പൊലീസിലും വിവരം അറിയിച്ചു.

    സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് നഗരത്തിലും പരിസരങ്ങളിലും പരിശോധന നടത്തി. ഒടുവില്‍ കുട്ടിയെ നഗരത്തിലെ തിയറ്ററില്‍ തിരുവനന്തപുരത്തുകാരനായ വിദ്യാര്‍ഥിക്കൊപ്പം കണ്ടെത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് ഇരുവരും പരസ്പരം കാണാനെത്തിയത്. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ആണ്‍കുട്ടിയെ രക്ഷിതാക്കള്‍ എത്തിയശേഷം അവര്‍ക്കൊപ്പം അയക്കുമെന്ന് പൊലീസ് പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad