മങ്കിപോക്സ്: സംസ്ഥാനത്ത് അഞ്ചു ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. യു.എ.ഇയിൽനിന്ന് രോഗം സ്ഥിരീകരിച്ചയാൾക്കൊപ്പം വിമാനത്തിൽ യാത്രചെയ്തവരുള്ളതിനാലാണ് ഇവിടെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.
സമ്പർക്കത്തിൽ വന്നവരോട് ആരോഗ്യപ്രവർത്തകർ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും ഇവർക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തുകയും ചെയ്യും. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ ഇത് സംബന്ധിച്ച് പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ليست هناك تعليقات
إرسال تعليق