മുൻ എംഎൽഎ പി. രാഘവൻ അന്തരിച്ചു

മുൻ ഉദുമ എംഎൽഎ പി രാഘവൻ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കഴിഞ്ഞ കുറേക്കാലമായി ചികിൽസയിൽ ആയിരുന്നു. 77 വയസായിരുന്നു. 37 വർഷത്തോളം സിപിഐഎം കാസർഗോഡ് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
1991, 1996 വർഷങ്ങളിൽ ഉദുമ മണ്ഡലത്തിൽ നിന്നും എംഎൽഎയായി. എൽഡിഎഫ് ജില്ല കൺവീനർ, ദിനേശ് ബീഡി ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കാസർഗോഡ് ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഇരുപത്തിയഞ്ചിലേറെ സഹകരണ സംരംഭങ്ങൾക്ക് കാസർഗോഡ് ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട് രാഘവൻറെ നേതൃത്വത്തിൽ. ഭാര്യ കമല. അജിത്‌കുമാർ, ഏഷ്യാനെറ്റ് ന്യൂസ് ദുബായി ലേഖകൻ അരുൺ രാഘവൻ അരുൺകുമാർ എന്നിവർ മക്കളാണ്.
ليست هناك تعليقات
إرسال تعليق