Header Ads

  • Breaking News

    തിരുവനന്തപുരത്ത് 12-കാരന്‍ യുട്യൂബ് കണ്ട് വൈനുണ്ടാക്കി സ്‌കൂളില്‍ വിളമ്പി: സഹപാഠി അവശനിലയിൽ ആശുപത്രിയില്‍




    ചിറയിന്‍കീഴ്: യുട്യൂബ് നോക്കി വീട്ടില്‍ മുന്തിരിവൈനുണ്ടാക്കി പരീക്ഷണം നടത്തിയ പന്ത്രണ്ടുകാരനു പണി പാളി. ഉണ്ടാക്കിയ വൈൻ സ്‌കൂളില്‍ കൊണ്ടുവന്ന് സഹപാഠിക്ക് വിളമ്പിയതോടെയാണ് പ്രശ്നമുണ്ടായത്. ദ്രാവകം ഉള്ളില്‍ച്ചെന്ന മറ്റൊരു വിദ്യാര്‍ഥിയെ ഛര്‍ദ്ദിച്ച് അവശനായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് വെള്ളിയാഴ്ച രാവിലെ സംഭവമുണ്ടായത്.

    വീട്ടില്‍ രക്ഷിതാക്കള്‍ വാങ്ങിക്കൊടുത്ത മുന്തിരി ഉപയോഗിച്ച് യുട്യൂബ് വീഡിയോയുടെ സഹായത്തോടെയാണ് 12 കാരന്‍ മിശ്രിതം തയ്യാറാക്കിയത്.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് സ്‌കൂളിലെത്തി സ്‌കൂള്‍ അധികൃതരോടു വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. മിശ്രിതം സ്‌കൂളിലെത്തിച്ച വിദ്യാര്‍ഥിയുടെ മാതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പു നല്‍കിയതായും ചിറയിന്‍കീഴ് എസ്.എച്ച്.ഒ.  ജി.ബി. മുകേഷ് പറഞ്ഞു.

    സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ രക്ഷിതാവിനെ കാര്യങ്ങള്‍ അറിയിച്ച് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി സ്‌കൂള്‍ അധികൃതരും പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. രക്ഷിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad