Header Ads

  • Breaking News

    മമ്പറം ഇന്ദിരാഗാന്ധി കോളേജിൽ മെഗാ ജോബ് ഫെയർ 12-ന്



    കണ്ണൂർ : മമ്പറം ഇന്ദിരാഗാന്ധി കോളേജും ഉളിക്കൽ കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ‘ദിശ 2022’ 12-ന് മമ്പറം ഇന്ദിരാഗാന്ധി കോളേജിൽ നടക്കും. സിനിമാതാരം ജോജോ ജോസ് ഉദ്ഘാടനം ചെയ്യും. കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് തുടങ്ങി 25-ലധികം കമ്പനികൾ പങ്കെടുക്കും. രണ്ടായിരത്തോളം ഒഴിവുകളുള്ള മേളയിൽ പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ബി.ടെക്. പി.ജി. യോഗ്യതകളുള്ളവർക്ക് രജിസ്റ്റർചെയ്ത് പങ്കെടുക്കാം. രജിസ്ട്രേഷൻ 12-ന് രാവിലെ എട്ടിന് തുടങ്ങും. പത്രസമ്മേളനത്തിൽ കോളേജ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രദോഷ് അലോക്കൻ, ഭാഷാവിഭാഗം തലവൻ രാമചന്ദ്രൻ തോട്ടത്തിൽ, മാനേജ്മെന്റ് ഹെഡ് ശരണ്യ, അധ്യാപികമാരായ സജ്ന, പ്രജുഷ എന്നിവർ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad