Header Ads

  • Breaking News

    മട്ടന്നൂരിൽ വാഹനാപകടത്തിൽയുവാവ് മരിച്ചു


    മട്ടന്നൂർ: വാഹനം
    മറികിടക്കുന്നതിനിടെ കോഴിയുമായി പോകുകയായിരുന്ന പിക് അപ്പ് സ്കൂട്ടിയിൽ ഇടിച്ച് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നമട്ടന്നൂർ ചാവശേരിയിലെ അശ്വതി നിവാസിൽ വി.രതീഷ് (38) ആണ് മരണപ്പെട്ടത്.

    ചാവശേരിയിലെ ആണ്ടി – മാധവി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.ഇന്നലെ രാത്രി ചാവശേരി ടൗണിലായിരുന്നു അപകടം.കർണ്ണാടകയിലേക്ക് കോഴിയുമായി അമിത വേഗതയിൽ പോകുകയായിരുന്ന പിക് അപ്പ് ഇടിച്ചായിരുന്നു അപകടം.

    ഗുരുതരമായി പരിക്കേറ്റ രതീഷിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 10 മണിയോടെ മരണപ്പെട്ടു.

    സഹോദരങ്ങൾ. വസന്ത, സുമതി, ശശി,സതീശൻ രാജേഷ്. പരേതനായ അനിൽകുമാർ. മട്ടന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad