Header Ads

  • Breaking News

    കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു



    കണ്ണൂർ: കണ്ണൂർ പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിൻ്റെയും ഹഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്‍ററി സ്കൂൾ വിദ്യാർഥിനിയാണ് ഫര്‍മി ഫാത്തിമ.

    ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ശേഷമാണ് ഫര്‍മി കുഴഞ്ഞു വീണത്. തുടര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

     

    ليست هناك تعليقات

    Post Top Ad

    Post Bottom Ad