Header Ads

  • Breaking News

    കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചു; കൊല്ലത്ത് ഒന്നരവയസുകാരന് ദാരുണാന്ത്യം


    കൊല്ലം: കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ച ഒന്നര വയസുകാരൻ മരിച്ചു. കൊല്ലം ചവറയിൽ ഉണ്ണികൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെ ബന്ധുവീട്ടിൽ വച്ചായിരുന്നു അപകടം. കുട്ടിയുടെ അച്ഛനും അമ്മയും ബന്ധുക്കളുമായി സംസാരിക്കുന്നതിനിടെ ആരുഷ് മണ്ണെണ്ണ കുടിക്കുകയായിരുന്നു.മുറിയിലിരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി കുപ്പിയിൽ നിന്ന് മണ്ണെണ്ണ എടുത്ത് കുടിച്ചതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഉടൻ തന്നെആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഐശ്വര്യയാണ് ആരുഷിന്റെ സഹോദരി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad