മദ്യലഹരിയില്‍ വാഹനമോടിച്ച് മന്ത്രിയുടെ വാഹനത്തിലിടിച്ചു,യുവാവ് അറസ്റ്റിൽ
ഇന്നലെ രാത്രി മന്ത്രി എം വി ഗോവിന്ദന്റെ വീടിനു സമീപം ഒഴക്രോത്തായിരുന്നു സംഭവം. ഒരു പൊതുപരിപാടിക്ക് ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ കാറില്‍ രഞ്ജിത്ത് ഓടിച്ച പാചക വാതക ഏജന്‍സിയുടെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വളപട്ടണം എസ് ഐ ഗണേശന്റെ പരാതിപ്രകാരം രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തിയത്.
തുടര്‍ന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.
ليست هناك تعليقات
إرسال تعليق