കറന്‍സി നോട്ടുകളിൽ നിന്ന് ഗാന്ധിയെ മാറ്റില്ല: റിസര്‍വ് ബാങ്ക്

ന്യൂഡൽഹി: ഗാന്ധിജിയുടെ ചിത്രം മാറ്റി കറന്‍സി പുറത്തിറക്കുമെന്ന റിപ്പോര്‍ട്ട് തള്ളി റിസര്‍വ് ബാങ്ക്. ടഗോറിന്റെയും എ.പി.ജെ. അബ്ദുല്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന പ്രചരണം തെറ്റെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.
കറൻസിയിൽ ഗാന്ധി ചിത്രത്തിന് പുറമേ രവീന്ദ്രനാഥ് ടാഗോർ, മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം എന്നിവരെ ഉൾപ്പെടുത്താൻ ശുപാർശ നല്കിയെന്ന് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആർ.ബി.ഐക്കും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആന്റ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യയും ഗാന്ധി, ടാഗോർ, കലാം വാട്ടർമാർക്കുകളുടെ രണ്ട് വ്യത്യസ്ത സാമ്പിൾ സെറ്റുകൾ വിദഗ്ധ പരിശോധനയ്ക്കായി ഡൽഹി ഐ.ഐ.ടിയിൽ അയച്ചെന്നുമാണ് റിപ്പോർട്ട്. തിരഞ്ഞെടുക്കുന്ന സാമ്പിൾ സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്നുമുള്ള റിപ്പോർട്ടിന് പിന്നാലെയാണ് ആർ.ബി.ഐ നിലപാടുമായി രംഗത്തെത്തിയത്.
ليست هناك تعليقات
إرسال تعليق