Header Ads

  • Breaking News

    മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി അറസ്റ്റിലായ മത്സ്യ തൊഴിലാളിയും സുഹൃത്തും തലശേരി പോലീസ് സ്റ്റേഷനിൽ അക്രമാസക്തരായി.



    ധർമ്മടം മീത്തലെ പീടിക പരീക്കടവിലെ പുളുക്കൂൽ വീട്ടിൽ അഷ്‌റഫ് എന്ന ഞൊണ്ടി അഷ്റഫ് (50 ), കതിരൂർ ഉക്കാസ് മെട്ടയിലെ നന്ദ്യത്ത് അമൻ പാ (22) എന്നിവരാണ് ലഹരി മൂത്ത് സമനില തെറ്റിയ നിലയിൽ തലശ്ശേരി പോലീസ് സ്റ്റേഷനിൽ പെരുമാറിയത്. ദേഹത്ത് സ്വയം പരിക്കേൽപിക്കാൻ തുടങ്ങിയതോടെ പോലിസുകാർ ഇവരെ ബലമായി തടഞ്ഞു. ഏറെ നേരം ബഹളമുണ്ടാക്കിയ ഇരുവരെയും വല്ലാതെ പണിപ്പെട്ടാണ് പോലീസുകാർ നിയന്ത്രിച്ചത്. സ്റ്റേഷനിൽ നിന്നും പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാനും ഇവർ ശ്രമം നടത്തി. തൊഴിലാളിയാണ് അഷ്റഫ്. എന്നാൽ കുറെ നാളായി ജോലിക്ക് പോകാറില്ല. സ്ഥിരം ലഹരി വിൽപനയും ഉപയോഗവുമാണ്‌ ഇപ്പോൾ ഉപജീവന മാർഗം. മയക്ക് മരുന്നിനടിമയായ ഇയാൾ മുമ്പും വിൽപനക്കിടയിൽ പിടിയിലായിരുന്നു. ഇന്നലെ രാത്രിയിൽ മത്സ്യ മാർക്കറ്റ് പരിസരം കടൽ തീരത്ത് സംശയകരമായി കാണപ്പെട്ട ഇരുവരെയും പട്രോളിംഗ് നടത്തുകയായിരുന്ന എസ്.ഐ. ആർ.മനു ഏറെ നേരം നിരീക്ഷിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിനോട് തട്ടിക്കയറിയ ഇരുവരെയും ദേഹപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മാരക ന്യൂ ജൻമയക്ക് മരുന്നായ എം.ഡി.എം.എ ( 1.2 ഗ്രാം).കണ്ടെത്തിയത്. 4,500 രൂപയും ഇവരിൽ നിന്നും പിടികൂടി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad