Header Ads

  • Breaking News

    പയ്യന്നൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം



    ട്രാഫിക് നിയന്ത്രണം കൃത്യമായി പാലിച്ച് അനധികൃത പാർക്കിംഗുകൾ ഒഴിവാക്കി സുഗമമായ യാത്രക്ക് വഴിയൊരുക്കും. ചരക്ക് വാഹനങ്ങളിൽ സാധനങ്ങൾ ഇറക്കുന്നതിന് സമയ ക്ലിപ്തത ഉറപ്പ് വരുത്തും. രാവിലെ 9 മുതൽ 10.30 വരെയും വൈകീട്ട് 3 മുതൽ 4.30 വരെയും ചരക്ക് ഇറക്കുകയും കയറ്റുകയും ചെയ്യുന്ന വലിയ വാഹനങ്ങൾക്ക് ടൗണിൽ പ്രവേശനം അനുവദിക്കില്ല.

    കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി ടൗണിൽ സീബ്ര ലൈൻ അടയാളപ്പെടുത്തും. വാഹനങ്ങൾ റോഡിൽ മാർക്ക് ചെയ്ത ഭാഗങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. നോ പാർക്കിംഗ് മുതലായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. പ്രധാന കേന്ദ്രങ്ങളിൽ ഹോം ഗാർഡ് സേവനം ലഭ്യമാക്കും. നഗരസഭ ഹാളിൽ നടന്ന ട്രാഫിക് അവലോകന യോഗത്തിൽ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി. ബാലൻ, സി. ജയ, ടി.പി. സെമീറ, ടി. വിശ്വനാഥൻ, സെക്രട്ടറി എം.കെ. ഗിരീഷ്, അസി: എൻജിനിയർ കെ. ഉണ്ണി, ഡെപ്യൂട്ടി തഹസിൽദാർ പി.ടി. രാജേഷ്, പൊലീസ് ഇൻസ്പെക്ടർ കെ.വി. മുരളി തുടങ്ങിയവർ സംബന്ധിച്ചു.

    ബസ്സുകൾ അനുവദിച്ചിട്ടുള്ള റൂട്ടുകളിൽ മാത്രം

    ബസ്സുകൾ സ്റ്റോപ്പുകളിൽ മാത്രം നിർത്തുക

    ഫുട്പാത്ത് കച്ചവടം അനുവദിക്കില്ല

    ബസ്സുകൾ ഇതുവഴി

    പിലാത്തറ – പഴയങ്ങാടി – ഹനുമാരമ്പലം ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ സി.ഐ.ടി.യു – വില്ലേജ് ഓഫീസ് – സ്റ്റേഡിയം റോഡ് വഴി സർവ്വീസ് നടത്തേണ്ടതാണ്. സി.ഐ.ടി.യു ഓഫീസ് – സഹകരണ ആശുപത്രി റോഡുകളിൽ സ്വകാര്യ വാഹന പാർക്കിംഗ് അനുവദിക്കില്ല. ട്രാഫിക് യൂണിറ്റ് അനുവദിച്ച് നൽകുവാനാവശ്യമായ നടപടികൾ സ്വീകരിക്കും. സെന്റ്മേരീസ് സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി വരുന്ന വാഹനങ്ങൾ, വടക്ക് ഭാഗത്തെ ഗേറ്റ് വഴി അകത്തേക്ക് പ്രവേശിക്കണം. പെരുമ്പയിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോക്ക് സമീപം ദേശീയപാതയിലെ ഡിവൈഡറുകളിൽ റിഫ്ളക്ടർ സ്ഥാപിക്കും. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ ബസ് സ്റ്റാൻഡിലെ റോഡിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സ്റ്റേഡിയത്തിന് സമീപത്തെ റോഡിൽവെച്ചുള്ള വാഹന റിപ്പയറിംഗും ഒഴിവാക്കും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad