Header Ads

  • Breaking News

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിലേക്ക് നീങ്ങി യുഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ഉമാ തോമസ്.

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിലേക്ക് നീങ്ങി യുഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ഉമാ തോമസ്.ഉമ ലീഡെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ആഹ്ളാദം പ്രകടിപ്പിച്ചു.

    പിടി തോമസിനെ വാഴ്ത്തിയും ഉമാ തോമസിനെ അഭിനദിച്ചുമുള്ള മുദ്രാവാക്യം വിളിയില്‍ പിന്നീട് കാര്യമായി പരമാര്‍ശിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി വിട്ട് എല്‍ഡിഎഫിലേക്ക് പോയ മുതിര്‍ന്ന നേതാവ് കെ.വി.തോമസാണ് നിന്നെ പിന്നെ കണ്ടോളാം എന്നായിരുന്നു തോമസിനോടുള്ള പ്രവര്‍ത്തകരുടെ മുദ്രാവാക്യം.

    പരാജയത്തിന്‍്റെ കാരണങ്ങള്‍ പരിശോധിക്കണമെന്ന് കെ വി തോമസ് പറഞ്ഞു. കെ റെയില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കണം. വികസനം വേണ്ടവിധത്തില്‍ ചര്‍ച്ചയായില്ലെന്നും കെവി തോമസ് പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad