Header Ads

  • Breaking News

    പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു



    പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതിയില്‍  തൊഴില്‍രഹിതരായ യുവതീ  യുവാക്കള്‍ക്ക് അപേക്ഷിക്കാം. അമ്പതിനായിരം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍  പ്രായമുള്ളവരാകണം. നാല് ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ പലിശ നിരക്കില്‍ തുക 36 മുതല്‍ 60 തുല്ല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം.  തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9400068513.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad