Header Ads

  • Breaking News

    പഴയങ്ങാടിയിൽ കാറില്‍ ബസിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്



     പഴയങ്ങാടി:എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം ബസ് കാറിലിടിച്ച്‌ രണ്ടുപേര്‍ക്ക് പരുക്ക് ഇന്നലെ പുലര്‍ച്ചെ നാലര മണിയോടെയാണ് അപകടം .പിലാത്തറ ഭാഗത്തേക്ക് പോകുന്ന കാറില്‍ മുകാംബികയില്‍ നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ് ഇടിക്കുകയായിരുന്നു.

    ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.ബസില്‍ ഉണ്ടായിരുന്ന വടകര സ്വദേശി എം.അജയകുമാര്‍(51) ,കാര്‍ ഡ്രൈവര്‍ പി.എം.മനോജ് (39)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ സ്‌റ്റേഷനിലേക്ക് മാറ്റി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad