Header Ads

  • Breaking News

    ഇരിട്ടി നഗരസഭ ഗവൺമെന്റ് ആയുർവ്വേദ ഡിസ്പെന്സറിയിൽ സൗജന്യ അസ്ഥിസാന്ദ്രത നിർണയ ക്യാമ്പ്



    ഇരിട്ടി: ഉളിയിൽ പ്രവർത്തിക്കുന്ന ഇരിട്ടി നഗരസഭ ഗവൺമെന്റ് ആയുർവ്വേദ ഡിസ്പെന്സറിയിൽ ജൂൺ 7 ന് ചൊവ്വാഴ്ച സൗജന്യ അസ്ഥിസാന്ദ്രത നിർണയ ക്യാമ്പ് നടത്തുന്നു. രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1മണിവരെ പരിശോധനാ സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിൽ 0490 2433800 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണ്. അസ്ഥികളുടെ ബലക്കുറവ് മുൻകൂട്ടി മനസ്സിലാക്കുന്നതിന് ഈ പരിശോധന സഹായകരമായിരിക്കും . സന്ധിവേദനകൾ, അസ്ഥി തേയ്മാനം തുടങ്ങിയ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad