Header Ads

  • Breaking News

    ലെസ്ബിയൻ പ്രണയിനിയെ വീട്ടുകാർ തട്ടികൊണ്ടുപോയെന്ന് പരാതി: പിതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്തു



    കൊച്ചി: പ്രണയിനിയെ വീട്ടുകാർ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആദി​ല ന​സ്റി​ന്റെ പി​താ​വി​നെ പൊ​ലീ​സ് അ​റസ്റ്റ് ചെ​യ്തു. ത​ന്നെ മ​ർദ്ദി​ച്ചെ​ന്ന ആ​ദി​ല​യു​ടെ പ​രാ​തി​യി​ലാ​ണ് പിതാവിനെ അറസ്റ്റ് ചെയ്തത്. മു​പ്പ​ത്ത​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ലിയെയാണ് ബി​നാ​നി​പു​രം പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ഇയാളെ പി​ന്നീ​ട് ജാമ്യ​ത്തി​ൽ വി​ട്ടു. ത​ന്റെ പ​ങ്കാ​ളി​യാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ഫാ​ത്തി​മ നൂ​റ​യെ ബ​ന്ധു​ക്ക​ൾ തട്ടികൊണ്ടുപോയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ആ​ദി​ല​ പൊ​ലീ​സിൽ പ​രാ​തി​ നൽകിയിരുന്നു.

    എന്നാൽ, പൊ​ലീ​സ് ന​ട​പ​ടി എ​ടു​ക്കാത്തതിനെ തുടർന്ന് ആ​ദി​ല കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയായിരുന്നു. ഹർജിയെ തുടർന്ന്, പെൺകുട്ടികൾക്ക്‌ ഒന്നിച്ചു ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി. ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു. സൗദി അറേബ്യയിലെ സ്കൂൾ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്റിൻ താമരശ്ശേരി സ്വദേശിനിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാർ അറിഞ്ഞതോടെ എതിർപ്പായി. തുടർന്ന്, കേരളത്തിൽ എത്തിയതിന് ശേഷവും പ്രണയം തുടർന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad