Header Ads

  • Breaking News

    സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം; കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കും



    സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കും. പരിധി പുതുക്കി നിശ്ചയിക്കണമെന്ന സംസ്ഥാനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് സൂചന. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഈ നടപടി അനിവാര്യമാണെന്ന വിലയിരുത്തലിലാണ് നിലവില്‍ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ ഈ തീരുമാനം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.

    ധനകമ്മി മൂന്ന് ശതമാനമെന്ന പരിധിക്കുള്ളില്‍ നിലനിര്‍ത്തണമെന്നാണ് കേന്ദ്രം നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത് പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇതോടെ പ്രവൃത്തി മണിക്കൂറുകളിലും വരുമാനത്തിലും ഗുണപരമായ മാറ്റമുണ്ടാകുമെന്നും ധനകാര്യമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്.

    ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചത്. കടമെടുപ്പ് പരിധി ഉയര്‍ത്തിയാല്‍ സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വിലക്കയറ്റം പിടിച്ചുകെട്ടാന്‍ ഇന്ധനവില കുറയ്ക്കുന്നത് കൊണ്ട് മാത്രം സാധിക്കില്ലെന്ന വിലയിരുത്തലിലുമാണ് കേന്ദ്ര ധനമന്ത്രാലയം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad