ഇൻസ്റ്റഗ്രാം റീൽസ് ഇനി 90 സെക്കന്റ്, പുതിയ മാറ്റങ്ങൾ ഇങ്ങനെ

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാമിലെ പ്രധാന ഫീച്ചറാണ് റീൽസ്. ടിക്ടോക് വീഡിയോകളെ പോലെ ഇൻസ്റ്റഗ്രാം റീൽസിനും പ്രിയം ഏറെയാണ്. റീൽസ് ഉപയോഗിക്കുന്നവർക്കും റീൽസ് കാണുന്നവർക്കും പുതിയ അപ്ഡേറ്റുമായാണ് ഇൻസ്റ്റഗ്രാം എത്തിയിട്ടുള്ളത്.
ദൈർഘ്യമേറിയ റീലുകൾ, റീൽ ടെംപ്ലേറ്റുകൾ എന്നിവയാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചറുകൾ. 30 സെക്കന്റ് ഉള്ള റീലുകളുടെ പരമാവധി സമയം 90 സെക്കന്റായാണ് ഉയർത്തിയിട്ടുള്ളത്. കൂടാതെ, റീലുകളുടെ ഉപയോഗം എളുപ്പമാക്കാൻ ടെംപ്ലേറ്റുകൾ, സ്റ്റിക്കറുകൾ, പുതിയ സൗണ്ട് ഇഫക്ടുകൾ, സ്വന്തം ഓഡിയോ ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയ ഫീച്ചറുകളും ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്.
ليست هناك تعليقات
إرسال تعليق