Header Ads

  • Breaking News

    സ്വാക്ക് കേരള എക്സ്പോ 2022 ആരംഭിച്ചു; ഇരുന്നൂറോളം സ്റ്റാളുകൾ എക്സ്പോയിൽ

    കോഴിക്കോട്:സൂപ്പർ മാർക്കറ്റുകളുടെ കൂട്ടായ്മയായ സ്വാക്ക് കേരള സംഘടിപ്പിക്കുന്ന എക്സ്പോ 2022 കോഴിക്കോട് ആരംഭിച്ചു. സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെൻററിലാണ് എക്സ്പോ.റീട്ടെയിൽ വ്യാപാര മേഖലയിലെ മാറ്റങ്ങൾ കച്ചവടക്കാർക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

    റീട്ടെയിൽ വ്യാപാര മേഖലയിലെ ഏറ്റവും വലിയ എക്സ്പോയാണ് നടക്കുന്നതെന്നാണ് സംഘാടകർ വിശേഷിപ്പിക്കുന്നത്. സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയാണ് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെൻററിൽ എക്സ്പോ സംഘടിപ്പിക്കുന്നത്. ഇരുന്നൂറോളം സ്റ്റാളുകൾ എക്സ്പോയിൽ ഉണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad