Header Ads

  • Breaking News

    അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു: മന്ത്രി


    അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 311 രൂപയായാണ് വേതനം വർദ്ധിപ്പിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് നഗര തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ വർദ്ധന നടപ്പിലാക്കും. മാലിന്യ സംസ്‌കരണ മേഖലയിലും തൊഴിലുറപ്പ് തൊഴിലാളികളെ വിനിയോഗിക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു.
    നിലവിലുള്ള 299 രൂപ വേതനമാണ് 311 രൂപയായി വർദ്ധിപ്പിച്ചത്. നഗരപ്രദേശങ്ങളിലെ ദാരിദ്ര്യനിർമ്മാർജ്ജനവും സാമൂഹിക മുന്നേറ്റവും സാധ്യമാക്കിയ മാതൃകാ പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പദ്ധതിയാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കി സർക്കാർ മുന്നോട്ടു കുതിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad