Header Ads

  • Breaking News

    കണ്ണൂർ ജില്ലാ ആസ്പത്രിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

    കണ്ണൂർ: നവജാതശിശുവിനെ ജില്ലാ ആസ്പത്രിയിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച ഉളിക്കൽ സ്വദേശിനിയെ കണ്ണൂർ സിറ്റി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് ഇവരെ അടുത്ത ദിവസം കസ്റ്റഡിയിലെടുക്കും. 25-നാണ് പിങ്ക് പോലീസ് സ്ത്രീയെ ജില്ലാ ആസ്പത്രിയിൽ എത്തിച്ചത്.

    പ്രസവിച്ച അന്നുതന്നെ അവർ കുട്ടിയെ വേണ്ടെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച രേഖകളിൽ ഒപ്പുവെയ്ക്കാതെ 27-ന് ഇവർ ആസ്പത്രിയിൽനിന്ന് കടന്നു. കുഞ്ഞ് ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ്. സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad