Header Ads

  • Breaking News

    കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം



    കോഴിക്കോട്: വടകര മടപ്പള്ളിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചക്ക് വടകര മടപ്പള്ളി കോളജിനടുത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്ത് അപകടം സംഭവിച്ചത്. കോഴിക്കോട് ദേവഗിരിയില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റു. 11 വയസ്സുള്ള കുട്ടിയടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടത്തിന് ശേഷം സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad