Header Ads

  • Breaking News

    നാവിക സേനയിൽ വനിതാ സെയിലർമാരെ നിയമിക്കും: അഡ്മിറൽ ആർ ഹരികുമാർ



     
    നാവിക സേനയിൽ അടുത്ത വർഷം മുതൽ വനിതാ സെയിലർമാരെ നിയമിക്കുമെന്ന് ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ ഏഴിമല നാവിക അക്കാദമിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാവിക സേനയുടെ എല്ലാ ബ്രാഞ്ചുകളിലും വനിതാ ഓഫീസർമാരെയും നിയമിക്കും. നിലവിൽ ഏതാനും ബ്രാഞ്ചുകളിൽ മാത്രമാണ് വനിതാ ഓഫീസർമാരുള്ളത്. സായുധ സേനാ വിഭാഗങ്ങളിൽ യുവാക്കൾക്ക് ഹ്രസ്വകാലത്തേക്ക്, മൂന്നോ നാലോ വർഷത്തേക്ക് സേവനത്തിനുള്ള അവസരം ലഭ്യമാക്കാനുള്ള പദ്ധതി കേന്ദ്രസർക്കാറിന്റെ പരിഗണനയിലാണ്. ഇതിലൂടെ യുവാക്കൾക്ക് ഹ്രസ്വകാലത്തേക്ക് സേനയിൽ സേവനം അനുഷ്ഠിക്കാനുള്ള അവസരമാണ് കൈവരിക. ഏഴിമല നാവിക അക്കാദമിയിലെ നിലവിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സേനയ്ക്ക് നിലവിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ നേവൽ കമാൻഡ് കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ എംഎ ഹംപിഹോളി സംബന്ധിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad