Header Ads

  • Breaking News

    തളിപ്പറമ്പിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു



    തളിപ്പറമ്പ്:-ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.ആശാരിപ്പണിക്കാരനായ പുഴക്കുളങ്ങരയിലെ വടക്കിനിപ്പുരയില്‍ കെ.ഷൈജു(45) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം

    പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കൃതിക എന്ന ബസ് തട്ടി റോഡില്‍ വീണ ഷൈജുവിന്റെ ശരീരത്തിലൂടെ പിറകിലെ ചക്രംകയറിയിറങ്ങുകയായിരുന്നു,ഇന്ദിരയാണ് അമ്മ. സഹോദരങ്ങള്‍-ബൈജു, ഷൈജ. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad