Header Ads

  • Breaking News

    സാഹസിക പരിശീലന പരിപാടി : അപേക്ഷ ക്ഷണിച്ചു



    കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കര്‍ണാടകയിലെ ബദാമിയില്‍ ജനറല്‍ തിമ്മയാ ദേശിയ സാഹസിക പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന പത്ത് ദിവസത്തെ സാഹസിക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു .സാഹസിക വിനോദസഞ്ചാരത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സാഹസിക പരിപാടികളില്‍ താത്പര്യമുള്ള യുവതി -യുവാക്കള്‍ക്കും പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. പരിശീലനത്തില്‍ ‘ എ’ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് ആക്കുളത്ത് ആരംഭിക്കുന്ന സാഹസിക വിനോദസഞ്ചാര പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും. ആഹാരം ,താമസം എന്നി സൗകര്യങ്ങള്‍ പരിശീലന കേന്ദ്രത്തില്‍ ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോണ്‍ 9072475200.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad