പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് പൊലീസ് പിടിയിൽ
കോഴഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടയാറന്മുള കളരിക്കോട് കോട്ടയ്ക്കകത്ത് മലയിൽ അഭിലാഷാണ് (29) പൊലീസ് പിടിയിലായത്.
വിവാഹിതനായ ഇയാൾ, കാരയ്ക്കാട് സ്വദേശിയായ പെൺകുട്ടിയുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് കേസ്. ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വിവാഹിതൻ ആണെന്ന വിവരം പെൺകുട്ടി അറിയുന്നത്.
തുടർന്ന്, ആത്മഹത്യ ചെയ്യാൻ തുടങ്ങിയ പെൺകുട്ടിയെ നാട്ടുകാരാണ് തടഞ്ഞു വച്ച് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. .
ആറന്മുള ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്ഐ രാകേഷ് കുമാർ, അനിരുദ്ധൻ, ഹരീന്ദ്രൻ എന്നിവരുടെ നേതൃത്വത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ليست هناك تعليقات
إرسال تعليق