Header Ads

  • Breaking News

    ഇനി ആൺ പെൺ വേർതിരിവില്ല;പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ പെൺകുട്ടികളെ ചേർക്കുന്നതിനുള്ള സർക്കാർ അനുമതി


    പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക വൊക്കേഷല്‍ ഹയർ സെക്കൻഡറി സ്കൂളിൽ (ഗവ. ബോയ്സ്
    ഹൈസ്കൂൾ) അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിൽ
    പെൺകുട്ടികൾക്കും പ്രവേശ നം നൽകാൻ ഉത്തരവായി.

    പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുന്നതിന്റെയും ലിംഗസമത്വം ഉറപ്പുവരുത്തുന്നതിന്റെയും അടിസ്ഥാനത്തിലാണിത്.
    1917ലാണ് വിദ്യാലയം സ്ഥാപിച്ചത്.സംസ്ഥാന രൂപീകരണ ശേഷം ഗവ ഹൈസ്കൂളായി.
    കുട്ടികളുടെ എണ്ണം വർധിച്ചതോടെ ബോയ്സ്, ഗേൾസ് വിഭാഗങ്ങൾ തമ്മിൽ വിഭജിക്കപ്പെട്ടു. ഗേൾസ് സ്കൂളിനായി പുതിയ കെട്ടിടവും നിർമിച്ചു.
    1990ൽ വൊക്കേഷണൻ ഹയർസെക്കൻഡറി സ്കൂളായി.2005ൽ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളായി നാമകരണം ചെയ്യപ്പെട്ടു. ഹയർ സെക്കൻഡറിയിലും വിഎച്ച്എസിയിലും
    പെൺകുട്ടികൾക്ക് പ്രവേശനമുണ്ട്. ഇന്ന് മുതൽ തന്നെ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ടി വി വിനോദ് പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad