Header Ads

  • Breaking News

    വിദ്യാർഥികൾക്ക് സ്വകാര്യ ബസ് പാസ് ജൂൺ 30 വരെ ഉപയോഗിക്കാം

    കണ്ണൂർ: ജില്ലയിലെ സ്കൂൾ-കോളേജ് വിദ്യാർഥികളുടെ സ്വകാര്യ ബസ് യാത്രാ ഇളവ് പാസിന്റെ കാലാവധി നീട്ടി. ജില്ലാതല സ്റ്റുഡന്റ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ മാർച്ച് 31 വരെ അനുവദിച്ച പാസിന്റെ കാലാവധി മേയ് 31വരെ നീട്ടിയിരുന്നു. ഈ കാലാവധിയാണ് ജൂൺ 30 വരെ വീണ്ടും നീട്ടാൻ തീരുമാനമായത്. ഓൺലൈൻ യോഗത്തിൽ കളക്ടർ എസ്.ചന്ദ്രശേഖർ അധ്യക്ഷതവഹിച്ചു. ആർ.ടി.ഒ. ഇ.എസ്.ഉണ്ണികൃഷ്ണൻ, ഡി.ഡി.ഇ. ഓഫീസ്, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ബസുടമകളുടെ സംഘടനകൾ, വിദ്യാർഥിസംഘടനകൾ, പാരലൽ കോളേജ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

    നിർദേശങ്ങൾ

    *പാസ് നൽകി യാത്രചെയ്യുന്ന വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ സ്വീകാര്യമല്ലാത്ത പെരുമാറ്റരീതിയിൽ മാറ്റംവരുത്തണം.

    *വിദ്യാർഥികൾ ബസ് ജീവനക്കാരോടും മാന്യമായി പെരുമാറണം

    *ജീവനക്കാരിൽനിന്നും മോശമായ അനുഭവമുണ്ടായാൽ പ്രിൻസിപ്പൽമാർക്ക് പരാതി നൽകാം. സ്ഥാപനത്തിന്റെ പരിധിയിലുള്ള പോലീസ് അധികാരികൾക്കോ ജോയിന്റ് ആർ.ടി.ഒ.യ്ക്കോ ആണ് പരാതി നൽകേണ്ടത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad