Header Ads

  • Breaking News

    15 വയസുകാരിക്കെതിരെ നടന്നത് കൂട്ട ബലാത്സംഗമെന്ന് പോലീസ്




    തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ ആക്രമിക്കപ്പെട്ട 15കാരി ബലാത്സംഗത്തിന് ഇരയായെന്ന് ജില്ലാ പോലീസ് മേധാവി. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് എസ്.പി കറുപ്പുസ്വാമി പറഞ്ഞു.

    കൂടുതല്‍ പേര്‍ക്ക്‌ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ്. മൂന്ന് പ്രതികളും ആണ്‍ സുഹൃത്തുമാണ് സംഭവത്തില്‍ കസ്റ്റഡിയിലുളളത്. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്. ഇതില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയമായി പരിശോധന നടത്തുമെന്നും എസ്.പി പറഞ്ഞു.

    ഇന്നലെയാണ് പെണ്‍കുട്ടിയും ആണ്‍സുഹൃത്തും പൂപ്പാറയിലെ തേയില തോട്ടത്തില്‍ എത്തിയത്. ഇവിടെ വച്ചാണ് പ്രദേശത്തെ നാലുപേര്‍ ചേര്‍ന്ന് ആണ്‍സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയും ചെയ്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad