Header Ads

  • Breaking News

    തട്ടുകട തീയിട്ടു നശിപ്പിച്ചു

    69 കാരൻ വർഷങ്ങളായി നടത്തിവരുന്ന തട്ടുകട തീയിട്ടു നശിപ്പിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ മാണിയൂർ എടവച്ചാലിൽ റാബിയ മൻസിലിലെ ടി. പി. അബ്ദുള്ള(69)യുടെ തട്ടുകടയ്ക്കാണ് അജ്ഞാതർ കഴിഞ്ഞ ദിവസം തീയിട്ടത്. രാത്രി ഒൻപതോടെ കടയടച്ച് വീട്ടിലെത്തിയതായിരുന്നു അബ്ദുള്ള. രാത്രി ഒന്നരയോടെ കട കത്തിയമരുന്നതായി സമീപവാസികൾ അറിയിക്കുകയായിരുന്നു. ഉടൻ പഞ്ചായത്തംഗം പി. കെ. ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇരിപ്പിടങ്ങൾ, മേശ, കസേര, മറ്റ് ഫർണിച്ചർ എന്നിവയും മേൽക്കൂരയും പൂർണമായും നശിച്ചു. അബ്ദുള്ള മയ്യിൽ പോലീസിൽ പരാതി നൽകി. രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അബ്ദുള്ള പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad