Header Ads

  • Breaking News

    കാൽ കഴുകുന്നതിനിടെ വിദ്യാർത്ഥി പുഴയിൽ വീണ് മുങ്ങി മരിച്ചു

     


    ഇരിട്ടി: കാൽ കഴുകുന്നതിനിടെ വിദ്യാർത്ഥി പുഴയിൽ വീണ് മുങ്ങി മരിച്ചു. ആറളം ചെടിക്കുളത്തെ മംഗലോടൻ മുഹമ്മദ് അമാനി – താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് ഫാസി (14) ആണ് മരണപ്പെട്ടത്. ആറളം ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെ കുട്ടുകാരോടപ്പം നടക്കാനിറങ്ങിയ ഫാസി പറമ്പത്തേക്കണ്ടി പുഴയിൽ കാൽ കഴുകാനിറങ്ങിയപ്പോൾ അബദ്ധത്തിൽ പുഴയിൽ മുങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരിട്ടി സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സഹോദരങ്ങൾ: ഫായിസ്, ഫവാസ്, റബീഅ. ഖബറടക്കം ചൊവ്വാഴ്ച്ച ഉച്ചയോടെ ആറളം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad