Header Ads

  • Breaking News

    മെഡിക്കൽ കോളേജിന് മുന്നിൽ നഴ്സുമാരുടെ ധർണ



    കണ്ണൂർ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപടി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട്‌  ഗവ. നഴ്‌സുമാർ ധർണ നടത്തി. 

    തസ്‌തിക പരിഷ്കരണം, സഥാനക്കയറ്റം എന്നിവ നടപ്പാക്കുക, കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ  നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ ആഗിരണ പ്രക്രിയ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ പ്രതിഷേധം സംഘടിപ്പിച്ചു.  കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് മുന്നിൽ  ധർണ സംസ്ഥാന സെക്രട്ടറി ടി ടി ഖമറുസമാൻ ഉദ്ഘാടനംചെയ്തു. കെ വി പുഷ്‌പജ, പി പ്രീത, ബേബി സുധീഷ്‌, എസ്‌ ദീപു, ടി വി ദീപ, കെ എം ജിഷ എന്നിവർ സംസാരിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad