Header Ads

  • Breaking News

    പാപ്പിനിശ്ശേരി കാട്ടിലെപള്ളി മഖാം ഉറൂസ് നാളെ തുടങ്ങും



    പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മ പള്ളി മഖാം (കാട്ടിലെ പള്ളി) ഉറൂസ് നാലിന് തുടങ്ങും. ജുമുഅ നിസ്കാരത്തിനുശേഷം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എ.കെ. അബ്ദുൾ ബാഖി അധ്യക്ഷത വഹിക്കും.

    രാത്രി ഏഴിന് നടക്കുന്ന മജ്‌ലിസുന്നൂറിന് ആറ്റക്കോയ തങ്ങൾ അസ്ഹരി നേതൃത്വം നൽകും. തുടർന്ന് മതപ്രഭാഷണം നടത്തും.

    അഞ്ചിന് രാത്രി കഥാപ്രസംഗവും ആറിന് രാത്രി ബുർദ മജ്‌ലിസും നടക്കും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad