Header Ads

  • Breaking News

    ഇടപ്പള്ളിയിലെ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ തീപിടുത്തം


    ഇടപ്പള്ളി: കൊച്ചി ഇടപ്പള്ളിയിലെ ലക്ഷ്യ ബുട്ടീക്കിൽ തീപിടുത്തം. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. തുണികളും തയ്യൽ മെഷിനുകളും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സ്ഥാപനത്തില്‍ തീപിടുത്തമുണ്ടായത്.

    പുറത്ത് പുക കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. അഞ്ചരയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. കടയിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു. 2015 ലാണ് ഓണ്‍ ലൈന്‍ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയിലൂടെ കാവ്യാ മാധവന്‍ സംരഭകത്വത്തിലേക്ക് കടന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad