Header Ads

  • Breaking News

    മുഴപ്പിലങ്ങാട്‌ ബീച്ചിൽ സാഹസിക പരിപാടികൾ ഇന്ന് തുടങ്ങും



    കണ്ണൂർ : മുഴപ്പിലങ്ങാട്‌ ബീച്ചിൽ സാഹസിക പരിപാടികൾ ശനിയാഴ്ച ആരംഭിക്കും. ഡി.ടി.പി.സി.യും അഡ്രേനോ അഡ്വഞ്ചേഴ്‌സും ചേർന്നാണ്‌ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഡി.ടി.പി.സി. സെക്രട്ടറി ജെ.കെ.ജിജേഷ്‌കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
    പാരാസെയ്‌ലിങ്, സീഷോർ ട്രക്കിങ്‌, ഐലൻഡ്‌ വിസിറ്റ്‌ എന്നിവ 20 വരെ ഉണ്ടായിരിക്കും. ശനിയാഴ്ച മൂന്നിന്‌ അസി. കളക്ടർ മുഹമ്മദ്‌ ഷെഫീഖ് ഉദ്‌ഘാടനംചെയ്യും.
    14 വയസ്സ്‌ മുതലുള്ളവർക്കാണ്‌ പ്രവേശനം. ടെന്റുകളിൽ താമസിക്കാനും ട്രക്കിങ്ങിനും സൗകര്യമുണ്ട്‌. ആദ്യം ബുക്ക്‌ ചെയ്യുന്ന 30 പേർക്കാണ്‌ അവസരം. 19-ന്‌ സ്ത്രീകൾക്ക്‌ മാത്രമായിരിക്കും ടെന്റിൽ സൗകര്യം.
    9847155786, 9495955786 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം. കെ.വി.അനൂപ്‌, മൊയ്‌സ്‌ സഫർ, ടി.ജിതിൻരാജ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad