Header Ads

  • Breaking News

    കണ്ണൂരില്‍ ഉരുളി മോഷണം പതിവാകുന്നു. പ്രതിയെ പിടികൂടാനാകാതെ പോലീസ്.



     കണ്ണൂര്‍: കണ്ണൂരില്‍ ഉരുളി മോഷണം പതിവാകുന്നു. വാടക സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ഉരുളി മോഷണം പതിവാകുന്നത്.

    മോഷണം പതിവായതോടെ പൊലീസിന് തലവേദനയായി മാറിയിരിക്കുകയാണ്. വ്യാജ പേരില്‍ ഉരുളികള്‍ വാടകയ്ക്ക് കൊണ്ടുപോയി തിരികെ തരാതെയാണ് മോഷണം നടത്തുന്നത്.

    തളാപ്പിലെ ദിലീപ് ഹയര്‍ ഗുഡ്‌സ് എന്ന കടയില്‍ നിന്ന് ഒരാഴ്ചത്തേക്ക് ഒരു ആവശ്യമുണ്ട് എന്ന് പറഞ്ഞ് കടയില്‍ വന്ന ഒരാള്‍ ഉരുളികള്‍ വാടകയ്ക്ക് കൊണ്ടുപോയി. ആഴ്ചകള്‍ കഴിഞ്ഞിട്ടും കൊണ്ടുപോയ ഉരുളികള്‍ തിരികെ എത്തിച്ചില്ല. തിരികെ എത്താത്ത ഉരുളി കള്‍ക്കായി തിരഞ്ഞു പോയപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്.

    പരിചയമില്ലാത്ത ആളായതിനാല്‍ വാടകയ്ക്ക് സാധനം നല്‍കുമ്ബോള്‍ പൊതുവേ കടമകള്‍ തിരിച്ചറിയല്‍ രേഖയും മൊബൈല്‍ നമ്ബറും ചോദിച്ചു വാങ്ങാറുണ്ട്. ഇത്തരത്തില്‍ ഉരുളി വാടകയ്ക്ക് നല്‍കിയ ശേഷം കുറച്ചധികം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉരുളി തിരിച്ച്‌ എത്താത്തതിനാല്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് അഡ്രസ് വ്യാജമാണെന്ന് മനസിലാകുന്നത്. മൊബൈല്‍ നമ്ബര്‍ ആവട്ടെ വിളിച്ചിട്ട് സ്വിച്ച്‌ ഓഫ് എന്നും പറഞ്ഞപ്പോള്‍ സംഭവം തട്ടിപ്പാണെന്ന് മനസ്സിലായി.

    ഡിജില്‍ സൂരജ് എന്ന ആളുടെ പേരിലായിരുന്നു തിരിച്ചറിയല്‍ രേഖകള്‍. ഇയാള്‍ തന്നെയാണ് ഉരുളികള്‍ വാടകയ്ക്ക് എടുത്തത് എന്ന് സംശയിക്കുന്നു. എന്നാല്‍ ഈ കൊടുത്തിരിക്കുന്ന രേഖകള്‍ വ്യാജമാണോ അല്ലയോ എന്നുള്ള സംശയവും ഇപ്പോള്‍ ഉണ്ട്. മരുന്ന് ഉണ്ടാക്കുന്ന ആവശ്യമായി ആണ് ഇത്തരത്തില്‍ ഉരുളികള്‍ വേണ്ടത് എന്നുപറഞ്ഞാണ് ഇയാള്‍ കടയില്‍നിന്ന് ഉരുളികള്‍ വാടകയ്ക്ക് എടുത്തത്. പൊതുവില്‍ വാടകയ്ക്ക് എടുത്താല്‍ വാടക സാധനം തിരിച്ച്‌ ഏല്‍പ്പിക്കുമ്ബോള്‍ പണം നല്‍കുകയാണ് പതിവ്. ആയതിനാല്‍ പണം കടയുടമ മുന്‍കൂറായി വാങ്ങിയുമില്ല.

    ഇത്തരത്തില്‍ നല്ല വിലവരുന്ന നാലു ആളുകളാണ് ഡിജില്‍ എന്ന തിരിച്ചറിയല്‍ രേഖ യില്‍ പറയുന്ന വ്യക്തി ഒരു കടയില്‍ നിന്നും കൊണ്ടു പോയിട്ടുള്ളത്. നിന്നാണ് ഇത്തരത്തില്‍ ഉരുളി മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. കെ ബിജു എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് കട. കടയുടെ പേര് ദിലീപ് ഹയര്‍ ഗുഡ്‌സ് എന്നാണ് എന്നത് മറ്റൊരു തമാശ.

    ഇത്തരത്തില്‍ കെ ബിജു എന്ന വ്യക്തി പരാതിയുമായി രംഗത്ത് വന്നപ്പോഴാണ് ഉരുളി മോഷണം ജില്ലയില്‍ ഇതാദ്യമായല്ല എന്ന പൊലീസിന് മനസ്സിലാകുന്നത്. കണ്ണോത്തുംചാല്‍ ഉള്ള കെ പി വത്സന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബി ആര്‍ എഫ് ഹയര്‍ ഗുഡ്‌സില്‍ നിന്നും താഴെചൊവ്വയില്‍ എഎം സത്യപാലന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഫ്രണ്ട്‌സ് ഹയര്‍ ഗുഡ്‌സില്‍ നിന്നും മരുന്നുണ്ടാക്കാന്‍ ആണ് എന്ന ആവശ്യം സൂചിപ്പിച്ച്‌ തന്നെ ഇയാള്‍ ഓരോ ഉരുളികള്‍ വെച്ച്‌ മോഷ്ടിച്ച വിവരം പുറത്തുവരുന്നത്. ഇപ്പോ വരും എന്നു പറഞ്ഞു പോയ ഉരുളി കാലങ്ങള്‍ കഴിഞ്ഞിട്ടും എത്താത്ത വിഷമത്തിലാണ് കടയുടമകള്‍.

    ഉരുളി മോഷണം സംബന്ധിച്ചുള്ള പരാതികള്‍ കടയുടമകള്‍ തന്നെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് സ്റ്റേഷനിലും കൊടുത്തെങ്കിലും ഉരുളിയും കിട്ടിയില്ല പ്രതിയേയും കിട്ടിയില്ല. ഉരുളികള്‍ സഹിതം കള്ളനെ പൊക്കും എന്ന് പൊലീസ് വാക്ക് പറഞ്ഞിട്ടുണ്ട് എന്നതാണ് ഉടമസ്ഥന്മാരുടെ പ്രതീക്ഷ. ഉരുളിയും ഉരുളി കട്ട കള്ളനെയും പൊലീസ് പിടിക്കുന്നതും കാത്തിരിക്കുകയാണ് ഈ കടയുടമകള്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad